Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2000 Police Officers

Thrissur

സു​ര​ക്ഷ​യ്ക്കാ​യി 2000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി തൃ​ശൂ​ർ സി​റ്റി ജി​ല്ല​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​പ്പി​ച്ച് പോ​ലീ​സ്. ര​ണ്ടാ​യി​ര​ത്തോ​ളം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള​ത്.

ആ​കെ​യു​ള്ള 1648 ബൂ​ത്തു​ക​ളി​ലേ​ക്കാ​യി 20 അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ, 36 പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 277 എ​സ്ഐ​മാ​ർ, 1621 സീ​നി​യ​ർ സി​പി​ഒ​മാ​ർ, സി​പി​ഒ​മാ​ർ എ​ന്നി​വ​രെ​ക്കൂ​ടാ​തെ 680 സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​മു​ണ്ട്.
എ​ളു​പ്പ​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സി​റ്റി ജി​ല്ല​യെ ആ​റു താ​ത്കാ​ലി​ക ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നു​ക​ളാ​യി വി​ഭ​ജി​ച്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

ചാ​വ​ക്കാ​ട്, വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ചാ​വ​ക്കാ​ട് ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗു​രു​വാ​യൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. വ​ട​ക്കാ​ഞ്ചേ​രി, ചേ​ല​ക്ക​ര, പ​ഴ​യ​ന്നൂ​ർ, ചെ​റു​തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ വ​ട​ക്കാ​ഞ്ചേ​രി ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​ബാ​ബു ഡേ​വി​സി​നാ​ണു ചു​മ​ത​ല.

കു​ന്നം​കു​ളം, എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കു​ന്നം​കു​ളം ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സി.​ആ​ർ. സ​ന്തോ​ഷ്, തൃ​ശൂ​ർ, ഒ​ല്ലൂ​ർ സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ ചു​മ​ത​ല തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​ജി. സു​രേ​ഷ്, ഒ​ല്ലൂ​ർ സ​ബ് ഡി​വി​ഷ​ൻ ചു​മ​ത​ല അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​പി. സു​ധീ​ര​ൻ, ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ, പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ ഗു​രു​വാ​യൂ​ർ ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ൻ.​എ​സ്. സ​ലീ​ഷ് എ​ന്നി​വ​രും ചു​മ​ത​ല വ​ഹി​ക്കും.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും അ​തീ​വ​ജാ​ഗ്ര​ത ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും പ​ട്രോ​ളിം​ഗും ആ​രം​ഭി​ച്ചു. ക്ര​മ​സ​മാ​ധാ​ന​നി​ല അ​വ​ലോ​ക​നം ചെ​യ്യാ​ൻ പ്ര​ത്യേ​ക ഇ​ല​ക്‌​ഷ​ൻ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും അ​തീ​വ​സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Up